മസ്കത്ത്: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി എണ്ണ, പ്രകൃതിവാതക മേഖലയിൽ ഇതുവരെ നിയമനം നൽകിയത് 1500 പേർക്ക്. മന്ത്രിസഭാ തീരുമാനത്തിെൻറ അടിസ്ഥാനത്തിലുള്ള 25,000 തൊഴിലവസരങ്ങളിൽ 5000 എണ്ണം ഇൗ മേഖലയിൽ ലഭ്യമാക്കാനാണ് നിർദേശമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഒൗഫി മസ്കത്തിൽ പറഞ്ഞു. ബാക്കി 3500 തൊഴിലവസരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലേക്കുള്ള തൊഴിലന്വേഷകരുടെ രജിസ്ട്രേഷൻ, അഭിമുഖം തുടങ്ങിയ നടപടിക്രമങ്ങൾ നടന്നുവരുകയാണ്.
മന്ത്രിസഭ കൗൺസിൽ നിശ്ചയിച്ച സമയക്രമത്തിനുള്ളിൽ ഇൗ നടപടികൾ പൂർത്തിയാകും. താൽക്കാലിക നടപടി എന്നതിലുപരി ദീർഘകാലത്തേക്കുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അൽ ഒൗഫി പറഞ്ഞു. എണ്ണ, പ്രകൃതിവാതക മേഖലയിലെ കമ്പനികൾക്ക് വിദേശികൾക്കുള്ള വിസ ലഭിക്കാൻ എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തിെൻറ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് അൽ ഒൗഫി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സ്വദേശിവത്കരണത്തിന് കമ്പനികളെ നിർബന്ധിതരാക്കുന്നതിെൻറ ഭാഗമായാണ് ഇൗ തീരുമാനം. കരാറുകാർ, ഓപറേറ്റര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലും വിസ അനുവദിക്കുന്നതിന് മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാക്കും.
മന്ത്രാലയത്തിെൻറ അനുമതിക്കത്തില്ലാത്ത വിസാ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അൽ ഒൗഫി പറഞ്ഞു. കമ്പനികളിലെ ഒഴിവുകളിൽ സ്വദേശികൾക്കാണ് മുൻഗണന. ഒഴിവുള്ള തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കാൻ പരസ്യം നൽകിയതിെൻറയും അഭിമുഖമടക്കം നടത്തിയെന്നതിെൻറയും തെളിവുകൾ സമർപ്പിച്ചാൽ മാത്രമാകും എൻ.ഒ.സി സർട്ടിഫിക്കറ്റ് നൽകുക. യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെന്ന് മന്ത്രാലയത്തിന് ബോധ്യമായാൽ മാത്രമേ വിദേശികൾക്ക് വിസ അനുവദിക്കൂ.
ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴില്‍ പരസ്യങ്ങളും കർശനമായി നിരീക്ഷിക്കും. പരസ്യത്തിൽ പറയുന്ന മാനദണ്ഡങ്ങളും യോഗ്യതകളുമില്ലാത്ത വിദേശികളെ റിക്രൂട്ട് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വിദേശികള്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കിക്കൊണ്ടുള്ള പരസ്യങ്ങളും നിരീക്ഷിക്കും. ഭാവിയിൽ ഇത്തരം നിബന്ധനകൾ നിലവിലെ വിസ പുതുക്കുന്നതിനും ബാധകമാക്കുമെന്ന് സലീം ബിന്‍ നാസര്‍ അല്‍ ഔഫി അറിയിച്ചു.
19,566 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കി
മസ്കത്ത്: സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞവർഷം ഡിസംബർ മൂന്നു മുതൽ മാർച്ച് 26 വരെയുള്ള കണക്കനുസരിച്ച് 19,566 പേർക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കി. ഇതിൽ 2962 സ്ത്രീകളടക്കം 6755 പേർ ജനറൽ ഡിപ്ലോമ ധാരികളാണ്. 1337 സ്ത്രീകളടക്കം 3327 സർവകലാശാല ഡിപ്ലോമയുള്ളവർക്കും ഇക്കാലയളവിൽ തൊഴിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.