ലൈവ് ഷോപ്പീ എൽ എൽ സി’ കമ്പ്യൂട്ടർ ഷോപ്പിന്റെ ഉദ്‌ഘാടനം മജ്‌ലിസ് ശൂറാ അംഗം അഹ്‌മദ് ഹുസൈൻ അൽ സാദി നിർവഹിക്കുന്നു

ഐ.ടി ഉൽപന്നങ്ങളുടെ വിപുല ശേഖരവുമായി ലൈവ് ഷോപ്പി റൂവിയിൽ

ഒമാൻ: റൂവിയിലെ അസീൽ ബിസിനസ് സെന്ററിൽ ലാപ്‌ടോപ്പുകളുടെയും ഐ.ടി ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരവുമായി ‘ലൈവ് ഷോപ്പീ എൽ എൽ സി’ കമ്പ്യൂട്ടർ ഷോപ് പ്രവർത്തനം ആരംഭിച്ചു. മജ്‌ലിസ് ശൂറാ അംഗം അഹ്‌മദ് ഹുസൈൻ അൽ സാദി ഷോപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആപ്പിൾ മാക്‌ബുക്ക്, ഐപാഡ്, എച്ച്.പി ലാപ്‌ടോപ്പുകൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഉദ്ഘാടന ഡീലിന്റെ ഭാഗമായി പ്രത്യേക ഓഫർ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. അബ്ദുൽ റഫീഖ് തിട്ടയിൽ അറിയിച്ചു.

യു.എ.ഇയിലും ഇന്ത്യയിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള ലൈവ് ഷോപ്പി, കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതികളിലാണ്. സേവന നിലവാരം ഉയർത്തിയും ഉപഭോക്തൃ സൗഹൃദ പദ്ധതികൾ അവതരിപ്പിച്ചും ഐ.ടി ഉൽപന്ന വിതരണ രംഗത്ത് കൂടുതൽ ശക്തമായി മുന്നേറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹംസ തിട്ടയിൽ, അഡ്വ. തുർക്കി അൽ സാദി, അഡ്വ. ബദർ അൽ സാദി, ഷഫീർ സ്മാർട്ട് സിറ്റി കമ്പ്യൂട്ടർ, റഊഫ് മൂപ്പൻ, അഷ്‌റഫ് കിണവക്കൽ, ഷമീർ, ഷബീർ, റാഷിദ് തിട്ടയിൽ, അബ്ബാസ്, നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Live Shopee in Ruwi with a wide range of IT products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.