സുഹാറിയന്സ് കല' സംഘടിപ്പിച്ച 'ല മോദാ' പരിപാടിയിൽനിന്ന്
സുഹാര്‍: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വ്യത്യസ്ത മത്സരയിനങ്ങള്‍ കോര്‍ത്തിണക്കി 'സുഹാറിയന്സ് കല' സംഘടിപ്പിച്ച 'ല മോദാ' വേറിട്ട അനുഭവമായി. സുഹാര്‍ ലുലു ഹാളില്‍ അരങ്ങേറിയ പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. മാര്‍ച്ച് 31ന് നടക്കുന്ന ബാത്തിനോത്സവത്തിന്റെ പ്രചാരണര്ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ കരോക്കെ ഗാന മത്സരം, ഫാഷന്‍ ഷോ എന്നിവ വിവിധ വിഭാഗങ്ങളിലായി അരങ്ങേറി. നൂറില്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. കൊച്ചു കുട്ടികളുടെ ഫാഷന്‍ ഷോ വലിയ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്. ഹരികുമാര്‍ സ്വാഗതം പറഞ്ഞു. സുഷാം, സുബാഷ്, ജിമ്മി സാമുവല്‍, കൃഷ്ണപ്രസാദ്, ലിന്‍സി, ഹസിദ, സജി, സുരേഷ്, സുനില്‍ കുമാര്‍, ഷൈജു, രാജേഷ്, കുഞ്ഞിരാമന്, രാഹുല്‍, കൃഷ്ണന്, സുഹാറിയന്സ് കലയുടെ മറ്റു പ്രവര്‍ത്തകരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.