ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റപ്പോൾ

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ചുമതലയേറ്റു

മസ്‌കത്ത്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഒമാന്‍ ചാപ്റ്ററിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്നു. ഡിസ്ട്രിക് പ്രിന്‍സിപ്പല്‍ രക്ഷാധികാരി ചാള്‍സ് ജോണ്‍, ഡിസ്ട്രിക് രക്ഷാധികാരി ഷിബി തമ്പി, റീജിയന്‍ ചെയര്‍പേഴ്‌സന്‍ പ്രശാന്ത് വിദ്യാധരന്‍, സോണ്‍ 2 ചെയര്‍പേഴ്‌സന്‍ എസ്.വി. രാജേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

അരവിന്ദ് എ. നായര്‍ (പ്രസിഡന്റ്), വൈശാഖ് വിറ്റാല്‍ (സെക്രട്ടറി), മനോഹരന്‍ മാണിക്കത്ത് (ട്രഷറര്‍), വിനോദ് ആന്റണി (അഡ്മിനിസ്‌ട്രേറ്റര്‍), അനൂപ് പത്മകുമാര്‍ (വിപി 1), ഷിബു ഹമീദ് (വിപി 2), സുജിത് തിരുവോണം (സര്‍വിസ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍), റിജോ കുര്യാക്കോസ് (എല്‍.സി.ഐ.എഫ്), ബിനില്‍ ആന്റണി (എം.സി.സി) എന്നിവരാണ് ചുമതലയേറ്റത്. സുമേഷ് സുധാകര്‍, അനില്‍ കുമാര്‍, ഷാന്‍ മൈക്കിള്‍, സാമുവല്‍ ജോസഫ്, അനിത് എന്നിവര്‍ ക്ലബിലെ പുതിയ അംഗങ്ങളായി.

പുതിയ കലണ്ടര്‍ വര്‍ഷത്തേക്കുള്ള ക്ലബിന്റെ ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളും രൂപരേഖയും ചടങ്ങില്‍ പ്രഖ്യാപിച്ചു. പന്ത്രണ്ട് അംഗങ്ങളുമായി തുടങ്ങിയ ലയണ്‍സ് ക്ലബ്, ഇന്ന് 49 അംഗങ്ങള്‍ ഉള്ള വലിയ ഒരു സംഘടനയായി വളര്‍ന്നതായും ഭാരവാഹികള്‍ പറഞ്ഞു. ലയണ്‍സ് ക്ലബ് ഒമാന്‍ സ്ഥാപകന്‍ റെജി കെ. തോമസ്, മുന്‍കാല പ്രസിഡന്റുമാരായ ജോണ്‍ തോമസ്, പി.എസ്. ജയശങ്കര്‍, കെ.പി. മഹേഷ്, അനൂപ് സത്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - Lions Club International Oman Chapter Officers Take Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.