ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഒമാന്‍ ചാപ്റ്റര്‍ അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള (2025-26) ഭാരവാഹികളെ തെരഞ്ഞെടുത്തു. അരവിന്ദ് എ. നായർ (പ്രസിഡന്റ്), വൈശാഖ് വിത്തല്‍ (സെക്രട്ടറി), മനോഹര്‍ (ട്രഷറര്‍), വിനോദ് ആന്റണി (അഡ്മിനിസ്ട്രേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികൾ. വെള്ളി ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
12 അംഗങ്ങളുമായി തുടങ്ങിയ ലയണ്‍സ് ക്ലബ്, ഇന്ന് 44 അംഗങ്ങളുള്ള സംഘടനയായി വളര്‍ന്നു. കുട്ടികള്‍ക്കായുള്ള ലിയോ ക്ലബ്, വനിതകളുടെ ഗ്രൂപ് തുടങ്ങിയവ കുട്ടികളുടെയും വനിതകളുടെയും പൊതുജന സേവനപ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലുള്ള തൽപരതയും സന്നദ്ധതയും അവരുടെ നേതൃപാടവം വളര്‍ത്തുന്നതിനും സഹായകമായി പ്രവര്‍ത്തിക്കുന്നു. നാളെ നടക്കുന്ന സ്ഥാനാരോഹണത്തോടൊപ്പം പുതിയ കലണ്ടര്‍ വര്‍ഷത്തേക്കുള്ള ക്ലബ്ബിന്റെ ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളും രൂപ രേഖ പ്രഖ്യാപിക്കും. ക്ലബ് റീജിയനല്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും.
ചുരുങ്ങിയ വര്‍ഷത്തിനിടെ വിവിധ ജീവ കാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. നൂറുകണക്കിന് രക്തദാതാക്കളെ സംഘടിപ്പിച്ച് എല്ലാ മൂന്നു മാസങ്ങള്‍ കൂടുമ്പോഴും പതിവായി രക്തദാന ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. പ്രമേഹ പരിശോധനാ പരിപാടികള്‍, ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യധാന്യ കിറ്റ് വിതരണം, യുവജങ്ങളെ സ്വയം സജ്ജരാക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ചെങ്ങന്നൂരില്‍ ആരംഭിച്ചിട്ടുള്ള ലില്ലി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളിലെ സഹകരണം തുടങ്ങിയവയും ക്ലബ് തുടര്‍ന്നുവരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. അരവിന്ദ്, വൈശാഖ് വിത്തല്‍, മനോഹര്‍ മാണിക്കത്ത്, വിനോദ് ആന്റണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.