ഗൂബ്ര വനിത സൗഹൃദ വേദി ‘ലഹരിക്കെതിരെ കൈകോർക്കാം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ
മസ്കത്ത്: ഗൂബ്ര വനിത സൗഹൃദ വേദി 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസൈബ സെന്ററിൽ നടന്ന പരിപാടിയിൽ, ലഹരിയെന്ന മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും സദസ്സിനെ ബോധ്യപ്പെടുത്തി. ആദർശനിഷ്ഠയും ധാർമികബോധവുമുള്ള തലമുറകൾക്കേ ഇത്തരം വിപത്തുകൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂയെന്നും അതിൽ അമ്മമാരുടെ പങ്ക് പരമപ്രധാനമാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.അശ്വതി, അഞ്ജലി എന്നിവർ പ്രാർഥന നിർവഹിച്ചു. വനിത ഫോറം പ്രസിഡന്റ് സൽമ നജീബ് അധ്യക്ഷത വഹിച്ചു. ഹർഷ വിഷയമവതരിപ്പിച്ചു.
അധ്യാപകരായ രമ, നിത, ഗുലാബി, ഡോ. അൻഷിദ എന്നിവർ സംസാരിച്ചു. വിമുക്തി കേന്ദ്രത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ വാജിത ഖാലിദ് പങ്കുവെച്ചു. സംഘഗാനം, ടാബ്ലോ, കവിത, മോണോ ആക്ട് തുടങ്ങിയ വിവിധതരം കലാപരിപാടികളുടെ അവതരണവും നടന്നു. മികച്ച നടിക്കുള്ള കലാസാംസ്കാരികവേദി അവാർഡ് നേടിയ നിഷ പ്രഭാകറിന്റെ ഏകാംഗ നാടകം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ലഹരിവിരുദ്ധ സന്ദേശ പോസ്റ്റർ എക്സിബിഷനും ഹാളിൽ സജ്ജീകരിച്ചു. ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനുതകുന്ന ലഘുലേഖയും വിതരണം ചെയ്തു. പരിപാടിയുടെ അവതരണം റൈഹാനയും അജിത വിനോദ് സ്വാഗതവും ഹഫ്സ നന്ദിയും പറഞ്ഞു. കൺവീനർ ഹൻസിൻ ജാബിർ, നിഷ ഷാനവാസ്, മുനീറ സുഹൈർ, ഷംന, റിസ്വാന അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.