പ്രതിദിന കോവിഡ് രോഗികൾ നൂറിന് താഴെ

മസ്കത്ത്: മാസങ്ങളുടെ ഇടവേളക്കുശേഷം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ നൂറിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളില്ല. 3,87,820 ആളുകൾക്കാണ് ഇതുവരെ ആകെ കോവിഡ് ബാധിച്ചത്. കഴിഞ്ഞദിവസം 142 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,81,757 ആളുകൾക്കാണ് ഇതുവരെ മഹാമാരി ഭേദപ്പെട്ടത്. പുതുതായി 18പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 86പേരാണ് നിലവിൽ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് രോഗികൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവർ നൽകുന്ന മുന്നറിയിപ്പ്.

മൂന്നു വാക്സിനുകൾക്കുകൂടി അംഗീകാരം

മസ്കത്ത്: പുതുതായി മൂന്നു കോവിഡ് വാക്സിനുകൾക്കുകൂടി ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. ഇരട്ട ഡോസ് വാക്സിനുകളായ കാൻസിനോബയോ (കോൺവിഡേസിയ), നൊവാവാക്സ്, സിംഗിൾ ഡോസായ സ്ഫുഡ്നിക് ലൈറ്റ് എന്നീ വാക്സിനുകളാണിവ. ഇതോടെ രാജ്യത്തെ അംഗീകാരം നൽകിയ വാക്സിനുകളുടെ എണ്ണം 11 ആയി. വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്നതും റെഗുലേറ്ററി ഓർഗനൈസേഷനുകളും അധികാരികളും സ്വീകരിക്കുന്നതുമായ വാക്സിനുകൾക്കാണ് അംഗീകാരം നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരട്ട ഡോസ് വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക, സ്ഫുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കോവാക്സിൻ സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് ഒമാൻ നേരത്തേ അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - Less than hundred Covid patients daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.