മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി മീറ്റ് ദ ലീഡർ പരിപാടിയിൽ മുസ്ലി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്നു
മസ്കത്ത്: കേരളത്തിൽ മത സമുദായങ്ങൾ തമ്മിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന അകൽച്ച മുസ്ലിം ലീഗിന്റെയും പ്രത്യേകിച്ച് പാണക്കാട് കുടുംബത്തിന്റെയും ഇടപെടലിലൂടെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സിയുടെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾ എല്ലാ ജില്ലകളിലും നടത്തിയ സ്നേഹ സന്ദേശസംഗമം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.എ.വി അബൂബക്കർ അധ്യക്ഷത വഹിച്ചു.
ചന്ദ്രിക ഡയറക്ടർ സമീർ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി.കെ.വി യൂസുഫ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ, ജില്ല കെ.എം.സി.സി രക്ഷാധികാരി സയീദ് ശിവപുരം എന്നിവർ സംസാരിച്ചു.അഷ്റഫ് കായക്കൂൽ, ഇസ്മായിൽ പുന്നോൽ, ജാഫർ ചിറ്റാരിപറമ്പ്, അബ്ദുല്ല കുട്ടി തടിക്കടവ്, നസൂർ ചപ്പാരപടവ്, സാദിക് കണ്ണൂർ, റഫീഖ് ശ്രീകണഠപുരം, താജുദ്ദീൻ പള്ളിക്ക, ഷംസീർ കീച്ചേരി, ഷാഹുൽ ഹമീദ്, വി. ടി.കെ ഷമീർ തുടങ്ങിയവർ പങ്കെടുത്തു, ശുഹൈബ് പാപിനിശ്ശേരി സ്വാഗതാവും, എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.