കെ.വി.വി.എസ് ഒമാൻ മൂന്നാം വാർഷികഘോഷത്തിൽനിന്ന്
മസ്കത്ത്: കേരള വണികവൈശ്യ സംഘം (കെ.വി.വി.എസ് ഒമാൻ) ഒമാൻ ബ്രാഞ്ചിന്റെ മൂന്നാം വാർഷികവും വിഷു ആഘോഷവും മസ്കത്ത് റൂവിയിലെ അനന്തപുരി ഹോട്ടലിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ സർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മുരുകേഷ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി അംഗങ്ങളായ സോമസുന്ദരം, ഡോ. രാജ കണ്ണ്, സംസ്ഥാന മഹിളാ ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് അനന്തലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു. മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ ഏവരെയും ആകർഷിക്കുന്നതായി.
കലാസാംസ്കാരിക പഠന രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിച്ചു. പുതിയ സാരഥികളായി സ്ഥാനമേറ്റ പ്രസിഡന്റ് തങ്കരാജു, വൈസ് പ്രസിഡന്റ് ഡോ. ബിന്ദു മുരുകേഷ്, സെക്രട്ടറി സുമേഷ്, ജോയിന്റ് സെക്രട്ടറി സുബിത ശിവൻ, ഖജാൻജി ഉണ്ണി മോഹൻ, മഹിള ഫെഡറേഷൻ പ്രസിഡന്റ് രമ്യ ജിജോഷ്, സെക്രട്ടറി ജയകുമാരി തങ്കരാജു, ജോയന്റ് സെക്രട്ടറി ഡോ. വൃന്ദ വൈശാഖ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർക്ക് സംസ്ഥാന കമ്മിറ്റി അംഗം ജയൻ ആശംസകൾ അറിയിച്ചു. മഹിളാ ഫെഡറേഷൻ സെക്രട്ടറി ജയകുമാരി സ്വാഗതവും അംഗം ഐശ്വര്യ ഉണ്ണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.