Posted On
date_range Updated On
date_range മദ്യവുമായി പോയ ഇന്ത്യക്കാരെൻറ വാഹനം പൊലീസുകാരനെ ഇടിച്ചിട്ടു
കുവൈത്ത് സിറ്റി: മദ്യം കടത്താൻ ഉപയോഗിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണംചെയ്തിട്ടില്ല. സാൽമിയ അമ്മാൻ സ്ട്രീറ്റിലാണ് സംഭവം. അലക്ഷ്യമായും അപകടകരമായും ഒാടിച്ച വാഹനം പൊലീസ് പിന്തുടർന്നതാണ് സംഭവത്തിെൻറ തുടക്കം.
പൊലീസിെൻറ വാഹനത്തെ ബോധപൂർവം ഇടിച്ചിടുകയായിരുന്നുവെന്ന് കേണൽ നാദിർ അൽ ആസ്മി പറഞ്ഞു. വീണുകിടന്ന പൊലീസുകാരെൻറ മേൽ വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. കൂടുതൽ പൊലീസ് എത്തി പിന്തുടർന്ന് പിടികൂടിയ ഇന്ത്യക്കാരൻ മദ്യപിച്ച് നിയന്ത്രണം തെറ്റിയനിലയിലായിരുന്നു. വാഹനത്തിൽനിന്ന് 66 കുപ്പി വിദേശമദ്യവും 500 ദീനാറും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.