Posted On
date_range Updated On
date_range കുവൈത്തിലെ തീപിടിത്തം: ഒമാൻ അനുശോചിച്ചു
മസ്കത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ച് നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ ഒമാൻ അനുശോചിക്കുകയും കുവൈത്ത് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കുവൈത്ത് സർക്കാരിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തില്‍പ്പെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.