ഒമാനിലെ കുറ്റ്യാടി നിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താർ
മസ്കത്ത്: ഒമാനിലെ കുറ്റ്യാടി നിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു. റുസൈല്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ സ്ത്രികളും കുട്ടികളും അടക്കം നിരവധി പേര് പങ്കെടുത്തു.
കെ.ടി. കുഞ്ഞബ്ദുല്ല, മുനീര്‍ തളിയില്‍, അഹമ്മദ് ചത്തോത്, നസീര്‍ കമ്പനി, ജസീല്‍ കുറ്റിയാടി മറ്റു കോർ കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്കി. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഈ സംഗമം എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുവരുകയായിരുന്നു. പങ്കെടുത്ത എല്ലാവരും മനോഹരമായ ഈ അനുഭവം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.