Posted On
date_range Updated On
date_range സലാലയിൽ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ രണ്ടിനാണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിെൻറ ഭാഗമായുള്ള പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവായത്.
20 വർഷത്തിലധികമായി സലാലയിൽ ട്രാൻസ്പോർട്ടിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ഷൈന. മൃതദേഹം കോവിഡ് പ്രോേട്ടാക്കോൾ പാലിച്ച് സലാലയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.