കോട്ടയം ജില്ല കൂട്ടായ്മ സലാലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം
സലാല: കോട്ടയം ജില്ലക്കാരായ സലാലയിലെ പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. അന്നാസ് റസ്റ്റാറന്റിൽ നടന്ന പരിപാടി ഡോ.കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. സന്ധ്യ അരീഷ് അധ്യക്ഷതവഹിച്ചു. ക്ലബ് ഫോർ എൽ എന്ന ഗ്രൂപ്പിന്റെ പേര് ഗോപകുമാർ മാസ്റ്റർ പ്രഖ്യാപിച്ചു. നാടിന്റെ തനതുസംസ്ക്കാരം പുതിയ തലമുറക്ക് പരിചയപ്പെടുത്താനും പരസ്പരം പരിചയപ്പെടാനും വേണ്ടിയാണ് പുതിയ കൂട്ടായ്മ ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും. സൗമ്യ ചിന്റു സ്വാഗതവും ഉഷ ബിജു നന്ദിയും പറഞ്ഞു. സുരേഷ് ഇളയശ്ശേരി പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.