കൊല്ലം പ്രവാസി അസോസിയേഷൻ ഇഫ്താർ സ്നേഹ സംഗമത്തിൽനിന്ന്
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ ഇഫ്താർ സ്നേഹസംഗമം വാദികബീറിലുള്ള മസ്കത്ത് മുനിസിപ്പാലിറ്റി ക്യാമ്പില്‍ നടന്നു. ക്യാമ്പിലെ തൊഴിലാളികളും കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങളും ചേര്‍ന്ന് നടത്തിയ ഇഫ്താർ സ്നേഹസംഗമം ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കൊല്ലം പ്രവാസി അസോസിയേഷൻ ഇഫ്താർ സ്നേഹസംഗമം ഇതേ ക്യാമ്പില്‍ നടത്തി വരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അബീർ ഹോസ്പിറ്റൽ പ്രിവിലേജ് കാര്‍ഡ് നല്കുന്ന വിവരം ഇഫ്താർ സംഗമത്തിൽ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വ്യക്തികൾക്കും കുടുംബങ്ങള്‍ക്കും ഇതൊരാശ്വാസമാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണേന്ദു പ്രത്യാശ പ്രകടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ബിജു മോൻ, വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ജോയന്റ് സെക്രട്ടറി ജാസ്മിൻ, പദ്മചന്ദ്ര പ്രകാശ്, സജിത് , പ്രിയങ്ക, അഖില്‍, അഷ്റഫ് അബു, അബിമോൻ, അൻസാർ കരുനാഗപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.