നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സെമിയിൽ കടന്ന അൽമുത്തല ഗോൾഡൻ സി.ടി ടീം
മസ്കത്ത്: അമിറാത്ത്-മുനിസിപ്പൽ 3 ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്‍റിൽ അൽമുത്തല ഗോൾഡൻ സി.ടി സെമിയിൽ പ്രവേശിച്ചു. റോക് ഇന്‍റർനാഷനലിനെ നാലു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ോക് ഇന്‍റർനാഷനൽ നിശ്ചിത 20 ഓവറിൽ 135 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽ മുത്തല ഗോൾഡൻ 18.1 ഓവറിൽ വിജയം കാണുകയായിരുന്നു. അൽ മുത്തലക്കുവേണ്ടി ജീസൺ 56ഉം അരവിന്ദ്തൻ രാജ 29 റൺസും നേടി. റോക് ഇന്‍റർനാഷനലിനുവേണ്ടി കിരീത് 31 റൺസെടുത്തു. അൽ മുത്തലക്കുവേണ്ടി അരവിന്ദ്തൻ രാജ മൂന്നും ജീസണും റീജോയും രണ്ടും വിക്കറ്റു വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.