കെ.എം.സി.സി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
മസ്കത്ത്: കെ.എം.സി.സി അൽ ഖൂദ്, മബേല, സീബ്, റുസൈൽ ഏരിയ കമ്മിറ്റികളും മബേല പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു.പ്രൈം മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർമാരായ സുബൈർ കണ്ടിയിൽ, അബ്ദുൽ റഷീദ് നൗഷാദ്, ഓപറേഷൻസ് മാനേജർ രഞ്ജിത് കുമാർ, മാർക്കറ്റിങ് മാനേജർ അഖിൽ ലാൽ എന്നിവർ സംബന്ധിച്ചു.കെ.എം.സി.സി അംഗങ്ങൾക്ക് പ്രൈം മെഡിക്കൽ സെന്റർ നല്കുന്ന വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു.
പ്രൈം മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ രഞ്ജിത് കുമാറും വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ടി.പി. മുനീർ, യാക്കൂബ് തിരൂർ, അബ്ദുൽ ഗഫൂർ താമരശ്ശേരി, സമീർ ശിവപുരം എന്നിവർ ധാരണ പത്രത്തിൽ ഒപ്പിട്ടു.ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ എം.ടി. അബൂബക്കർ, സൈദ് ശിവപുരം, ഫൈസൽ മുണ്ടൂർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ അത്മ എസ് രാജ്, മുഹമ്മദ് ബഷീർ, സൊമാ അൽ ഹതീം, ദീപു വിജയൻ, ഫാത്തിമ അൻസാരി, ടെന്നിസൺ ഡിക്രൂസ്, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.