മസ്കത്ത്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണക്റ്റ് 2023’ പരിപാടിയുടെ ഭാഗമായി സിനാവ് സമദ് ഏരിയ കമ്മിറ്റിയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം ഒറ്റപ്പാലം, വാഹിദ് ബർക്ക, അഷ്റഫ് കിണവക്കൽ, അഷ്റഫ് നാദാപുരം, നൗഷാദ് കാക്കേരി, അബൂബക്കർ സാഹിബ് സീബ്, അബൂബക്കർ ഹാജി ഇബ്ര എന്നിവർ പങ്കെടുത്തു.
സിനാവ് സമദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി, സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് പൊന്നാനി അടക്കമുള്ള ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ നേതാക്കളുമായി സംവദിക്കുകയും ചെയ്തു. ഏരിയ പ്രവർത്തകർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിശോധിച്ച് നടപ്പിൽവരുത്തുമെന്ന് കേന്ദ്ര കമ്മിറ്റി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.