ഖസബ് സ്പോർട്സ് ക്ലബ്ബിൽ നടന്ന ഖസബ് ഇന്ത്യൻ സ്കൂളിന്റെ
വാർഷിക കായികമേളയിൽനിന്ന്
ഖസബ്: ഖസബ് ഇന്ത്യൻ സ്കൂളിന്റെ വാർഷിക കായികമേള ഖസബ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഖസബ് സ്പോർട്സ് ക്ലബ്ബ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ബിൻ അഹ്മദ് അൽ മുല്ല മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സജി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും വിവിധ ഡ്രിൽ പ്രകടനങ്ങളും കായികമേളക്ക് വർണാഭ തുടക്കം നൽകി. വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ റെഡ് ഹൗസ് ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും നേടി.
വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും തങ്ങളുടെ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എസ്.എം.സി. പ്രസിഡന്റ് യാസിർ കെ.പി., കൺവീനർ ഷൺമുഖം, ട്രഷറർ കം അക്കാദമിക് ചെയർ അബ്ദുള്ള തലശ്ശേരി, എസ്.എം.സി അംഗങ്ങളായ മജീദ്, അഖിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ് ഗേൾ അഭിജ ബിനുകുമാർ സ്വാഗതവും സ്പോർട്സ് ക്യാപ്റ്റൻ ബദ്രിനാഥ് ജിജു കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.