ഖരീഫ് സഞ്ചാരികളുടെ മനംകവർന്ന്​ കുടിലുകൾ

മസ്കത്ത്​: ഖരീഫ്​ സീസണിന്‍റെ ഭാഗമായെത്തുന്ന സഞ്ചാരികളെ വാദി ദർബത്തിന്റെ പച്ചപ്പ് നിറഞ്ഞ തീരത്തെ മനോഹരമായ കോട്ടേജുകൾ ആകർഷിക്കുന്നു. സീസൺ തൂടങ്ങിയതോടെ ഇവിടങ്ങളിലേക്ക്​ നിരവധി സന്ദർശകരാണ്​ എത്തുന്നത്​​. വാദിദർബാത്തിന്‍റെ പച്ചപ്പ്​ മിഴിനിറയെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ്​ കുടിലുകൾ​ നിർമിച്ചിരിക്കുന്നത്​. ഈ താമസ സൗകര്യം ചിലപ്പോൾ പൂർണമായും ബുക്കിങ്ങ്​ പൂർത്തിയാകാറുണ്ടെന്ന്​ കമ്പനി സ്ഥാപകൻ സഈദ് അൽ മഷാനി പറഞ്ഞു.

തടികൾ കൊണ്ടാണ്​ കൂടിലുകൾ ഒരുക്കിയിരിക്കുന്നത്​. നിരവധി കുടുംബങ്ങൾ പിക്‌നിക്കിനും ഹ്രസ്വ ഒത്തുചേരലിനും ഇഷ്ടപ്പെടുന്ന സ്ഥലമാണിത്​. പ്രവർത്തന ചിലവിന്‍റെ അടിസ്​ഥാനത്തിൽ അഞ്ച്​ റിയാലിനും ആറിനും ഇയിലാണ്​ കുടിലുകൾക്കായി ഈടാക്കുന്നത്​. പദ്ധതിയിൽനിന്ന്​ കാര്യമായി ലാഭമൊന്നും കിട്ടാറില്ലെങ്കിലും സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള ഇത്തരം പദ്ധതിയിൽ സന്തുഷ്​ടനാണെന്ന്​ അൽ മഷാനി പറഞ്ഞു.

സാമഗ്രികളുടെ ഉയർന്ന വില, തൊഴിലാളികളുടെ വലിയ നിരക്കിലുള്ള കൂലി, ചില സർക്കാർ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയവ പദ്ധതി നടപ്പാക്കുമ്പോൾ താൻ നേരിട്ട ചില ബുദ്ധിമുട്ടുകളാണെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ, ആവശ്യമായ ചില നടപടിക്രമങ്ങൾ ലളിതമാക്കാൻ സഹായിച്ചതിന് ദോഫാർ മുനിസിപ്പാലിറ്റിക്ക് നന്ദി പറയുകയാണ്​. വരും വർഷങ്ങളിൽ പദ്ധതിയിൽനിന്ന് കൂടുതൽ വരുമാനം നേടാന കഴിയുമെന്നാണ്​ കരുതുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ, ഖരീഫ്​ സമയത്ത്​ മാത്രമാണ്​ കോട്ടേജുകൾക്കായി അനുമതികൊട​ുത്തിരികുന്നത്​. ഇത്​ പ്രധാന വെല്ലു​വിളിയാണ്​. എന്നാൽ, യുവാക്കൾക്ക് പൊതുവെ താൽപ്പര്യമുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലും ഖരീഫിന്​ ശേഷവും സൈറ്റിൽ നിക്ഷേപം നടത്താൻ അധികാരികൾ അനുവദിക്കണമെന്നാണ് കരുതുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

ഖരീഫ് സീസൺ അവസാനിച്ച ശേഷം കോട്ടേജുകൾ പൊളിക്കുന്നതിന് അധികൃതരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്​. പൂർണ സുരക്ഷിതത്വമാണ്​ കോട്ടേജുകൾ വാഗ്ദാനം ചെയ്യുന്നത്. അടിയന്തര സാഹചര്യത്തിൽ ദോഫാർ മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ലഭ്യമാണ്. വാദിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും സംരക്ഷിക്കാനും കുടിലിനകത്തും പുറത്തുമായി തൊഴിലാളി​കളെയും നിയമിച്ചിട്ടുണ്ട്​.

Tags:    
News Summary - Kharif - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.