പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ ഫീ​ൽ​ഡ്​ ടീ​മു​ക​ൾ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു 

ഖരീഫ്: ബോധവത്കരണവുമായി പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഖരീഫ് സീസൺ ആരംഭിച്ചതോടെ ദോഫാറിലെത്തുന്ന സഞ്ചാരികൾക്ക് ബോധവത്കരണവുമായി പരിസ്ഥിതി അതോറിറ്റി. വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തുന്നത്. വിവിധ മേഖലകളിലേക്കായി എട്ടു ഫീൽഡ് ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്. ഈ ടീമുകൾ ഗവർണറേറ്റിൽ എത്തുന്ന സഞ്ചാരികൾക്ക് ബോധവത്കരണത്തിന്‍റെ ഭാഗമായി ലഘുലേഖകളും മറ്റും വിതരണം ചെയ്യും. ദോഫാർ ഗവർണറേറ്റിലെ ഹരിത ഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരെയും താമസക്കാരെയും ബോധവത്കരിക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നതെന്ന് എൻവയൺമെന്റൽ സിസ്റ്റം സ്‌പെഷലിസ്റ്റും എൻവയൺമെന്റൽ പ്രൊട്ടക്ഷൻ കാമ്പയിന്റെ ഫീൽഡ് സൂപ്പർവൈസറുമായ അഹമ്മദ് ബിൻ സലേ അൽ മഷാനി പറഞ്ഞു. ജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പാരിസ്ഥിതിക അവബോധം ഉയർത്താനും പരിസ്ഥിതി സുസ്ഥിരമായ ടൂറിസ്റ്റ് സീസൺ ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗവർണറേറ്റിലെ കൈയേറ്റവും മരങ്ങൾ മുറിക്കലും തടയുക, മാലിന്യം തള്ളുന്നത് ഒഴിവാക്കുക എന്നതും കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നുണ്ട്.

ദോഫാറിലെ നീരുറവകൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നത് ഈ സ്ഥലങ്ങളുടെ ഭംഗിയും സന്ദർശകരുടെ ആരോഗ്യവും നശിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന സഞ്ചാരികൾ സാമൂഹിക പ്രതിബദ്ധതയോടെ ഹരിത ഇടങ്ങൾ സംരക്ഷിക്കാൻ തയാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Kharif: Environment Authority with awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.