കേരള മാപ്പിള കലാ അക്കാദമിയുടെ വാർത്തസമ്മേളനത്തിൽനിന്ന്

കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റര്‍ ഉദ്ഘാടനം രണ്ടിന്

മസ്‌കത്ത്: മാപ്പിള കലകളുടെയും സാഹിത്യത്തിന്റെയും തനിമ കാത്തുസൂക്ഷിക്കുന്നതിനായി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കേരള മാപ്പിള കലാ അക്കാദമി (കെ.എം.കെ.എ)യുടെ മസ്കത്ത് ചാപ്റ്റര്‍ ലോഞ്ചിങ്ങും സാംസ്‌കാരിക നിശയായ ‘മെഗാ ഷോ 2026’ഉം ജനുവരി രണ്ട് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടക സമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അല്‍ ഖൂദ് മിഡില്‍ ഈസ്റ്റ് കോളജ് (റുസൈല്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും.

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ.കെ മുസ്തഫയും സംസ്ഥാന ജനറല്‍ സിക്രട്ടറി ആരിഫ് കാപ്പിലും മസ്‌കത്തിലെ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഘലയിലുള്ള പ്രമുഖരും പങ്കടുക്കും. മസ്‌കറ്റ് ചാപ്റ്ററിന്റ ലോഞ്ചിങ്ങും ചടങ്ങില്‍ നടക്കുമെന്നും ചീഫ് കോഓഡിനേറ്റര്‍ നിസാം അണിയാരം പറഞ്ഞു.

ഒമാന്റെ 55ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി സമൂഹം ഒമാന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന മെഗാ ടൈറ്റില്‍ സോംഗ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. സംഗീത സംവിധായകന്‍ സുനില്‍ കൈതാരത്തിന്റെ നേതൃത്വത്തില്‍ 55 ഗായകര്‍ ഒരേസമയം വേദിയില്‍ അണിനിരന്നാണ് ഈ സംഗീത ശില്‍പം അവതരിപ്പിക്കുന്നത്. പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, സിന്ധു പ്രേംകുമാര്‍ തുടങ്ങി കലാരംഗത്തെ മറ്റ് പ്രമുഖരും ഈ മെഗാ ഷോയില്‍ പങ്കെടുക്കും.

കെ.എം.കെ.എയുടെ ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികളായി ഡോ. സിദ്ധീഖ് മങ്കട (ചെയര്‍മാന്‍), നാസര്‍ കണ്ടിയില്‍ (സെക്രട്ടറി), പി.എ.വി. അബൂബക്കര്‍ ഹാജി, നിസാം അണിയാരം, മുനീര്‍ മാസ്റ്റര്‍, ഇസ്ഹാഖ് ചിരിയണ്ടൻ, സമീര്‍ കുഞ്ഞിപ്പള്ളി, ലുഖ്മാന്‍ കതിരൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

‘മാനവികതക്കൊരു ഇശല്‍ സ്പര്‍ശം’ സന്ദേശവുമായി 2001ല്‍ രൂപീകൃതമായ അക്കാദമി, കലയോടൊപ്പം തന്നെ ‘ഇശല്‍ ബൈത്ത്’ ഭവന പദ്ധതി, വയനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവന മേഖലകളിലും സജീവമാണ്. ജനുവരി രണ്ടിന് നടക്കുന്ന ചാപ്റ്റര്‍ ലോഞ്ചിംഗിലേക്കും മെഗാ ഷോയിലേക്കും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. ഒമാനിലെ കല ആസ്വാദകരും പൊതുജനങ്ങളും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കുചേരണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു.

ചീഫ് കോർഡിനേറ്റർ നിസാം അണിയാരം, രക്ഷാധികാരി പി എ വി അബൂബക്കർ ഹാജി, ചെയർമാൻ സിദ്ധീഖ് മങ്കട, കൺവീനർ ഷമീർ കുഞ്ഞിപ്പള്ളി, ട്രഷറർ ഇസ്‌ഹാക് ചിരിയണ്ടൻ, കോകൺവീനർ മുനീർ മാസ്റ്റർ, ജനറൽ സെക്രട്ടറി നാസർ കണ്ടിയിൽ, സെക്രട്ടറി ലുകുമാൻ കതിരൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kerala Mappila Kala Akademi Muscat Chapter inauguration on 2nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.