സലാല: എസ്.ഐ.ആർ 2026 വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനായി ഫോറം സിക്സ് - എ വഴി അപേക്ഷ സമർപ്പിക്കുകയും തെരഞ്ഞെടുപ്പ് കമീഷൻ ഫീൽഡ് വെരിഫിക്കേഷനായി കൈമാറിയ ബി.എൽ.ഓമാർക്ക് വാർഡ് കൃത്യമായി അറിയുവാൻ സാധിക്കാത്ത കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്ത പ്രവാസികളുടെ പേര് പുതിയ എസ്.ഐ.ആറിൽ ഉൾപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് പ്രവാസി വെൽഫെയർ സലാല ആവശ്യപ്പെട്ടു.
ഹോം സിക്സ് എ പൂരിപ്പിച്ച മൂന്നിലൊന്ന് പ്രവാസികളുടെയും അപേക്ഷ നിരസിക്കപ്പെട്ടതായാണ് മനസ്സിലാവുന്നത്. കൂടാതെ വിദേശത്ത് ജനിച്ചവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തത് കാരണം അവസരം നഷ്ടപ്പെടുകയുമുണ്ടായി. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച എസ്.ഐ.ആർ ക്യാമ്പുകൾ വഴി അപേക്ഷ സമർപ്പിച്ചവരിൽ പകുതിയിൽ ഏറെ പേരും പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടതായും അപേക്ഷ നിരസിക്കപ്പെട്ടവർക്ക് വേണ്ടി പുതിയ അപേക്ഷകൾ ഉടൻതന്നെ സമർപ്പിക്കുമെന്നും പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.