Posted On
date_range Updated On
date_range ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി
മസ്കത്ത്: ബലിപെരുന്നാൾ ദിവസത്തെ കച്ചവടത്തിൽനിന്ന് ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി കഫ്റ്റീരിയ ഉടമ. കൊല്ലം സ്വദേശി നിസാറാണ് മാതൃകയായത്.
ഗൂബ്ര അൽ റീഫിന് എതിർവശത്തുള്ള ഇദ്ദേഹത്തിെൻറ നേച്ചർ ഫൈൻ കഫേയിൽ പെരുന്നാൾ ദിവസം ലഭിച്ചത് 540 റിയാലാണ്. ഇതിനൊപ്പം അൽപം തുക കൈയിൽനിന്നും ചേർത്ത് ഒരുലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നാടിനോട് െഎക്യപ്പെടുന്നതിെൻറ ഭാഗമായാണ് ഒരു ദിവസത്തെ വരുമാനം ദുരിത സഹായ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചതെന്ന് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.