ഖസബിൽ ആവേശം വിതറി കെ.സി.എഫ്.സി ഫുട്ബാൾ ടൂർണമെന്റ്; കെ.എൽ 14-ന് കിരീടം ​

ഖസബ്: ഖസബ് സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ (കെ.സി.എഫ്.സി) പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എട്ടാമത് സീസൺ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കെ എൽ 14 ചാമ്പ്യന്മാരായി. വാശിയേറിയ പോരാട്ടം നടന്ന ഫൈനലിൽ ഫ്രണ്ട്‌സ് എഫ്.സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എൽ 14 കിരീടം ചൂടിയത്.

​പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരന്നത് ടൂർണമെന്റിനെ ആവേശത്തിരയിലെത്തിച്ചു. പന്ത്രണ്ട് ടീമുകൾ നാല് ഗ്രൂപ്പുകളിലായി മാറ്റുരച്ചു. വിജയികളായ കെ.എൽ 14 ടീമിന് 500 ഒമാൻ റിയാലും ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ഫ്രണ്ട്‌സ് എഫ്.സി 201 ഒമാൻ റിയാലും ട്രോഫിയും സ്വന്തമാക്കി. പത്ത് വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തന മികവിനെ അടയാളപ്പെടുത്തുന്ന രീതിയിൽ മികച്ച സംഘാടനമായിരുന്നു ടൂർണമെന്റിലുടനീളം കണ്ടത്.

കെ.സി.എഫ്.സി, ​സിൽഹെറ്റ് എഫ്.സി, സരൂജ് എഫ്.സി, എഫ്.എഫ്.എഫ്സി ,ബസ്മ എഫ്.സി, ചിറ്റഗോങ് എഫ്.സി, ബി.ഡി.എഫ്.സി, മക്രാൻ എഫ്.സി, അംജദ് എഫ്.സി, അഫ്ഗാൻ എഫ്.സി തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

പടം- Khasab: കെ.സി.എഫ്.സി) പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എട്ടാമത് സീസൺ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കെ എൽ 14 ടീം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.