സലാല: കണ്ണൂർ നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ കണ്ണൂർ സ്ക്വാഡ് ‘കണ്ണൂരോണം പൊന്നോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹംദാൻ പ്ലാസ റസ്റ്റാറന്റിൽ നടന്ന ആഘോഷ പരിപാടികൾ കോൺസലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സ്ക്വാഡ് പ്രസിഡന്റ് ഷിജു ശശിധരൻ അധ്യക്ഷതവഹിച്ചു. റസൽ മുഹമ്മദ്, ആഷിഖ് അഹ്മദ് എന്നിവർ ആശംസ നേർന്നു. വാദ്യം സലാലയുടെ വാദ്യമേളത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ വിവിധ കല പരിപാടികൾ അരങ്ങേറി.
ഓണസദ്യയും വിവിധ കായിക മത്സരങ്ങളും നടന്നു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലക്കാരായ കുട്ടികൾക്ക് ഉപഹാര ഫലകം സമ്മാനിച്ചു. കരിയർ ഗൈഡൻസ് സെഷന് ഷബാബ നൗഷാദ് നേത്യത്വം നൽകി.
ചടങ്ങിൽ ഡോ. സി.കെ. വിപിൻ ദാസ് (ഇന്ത്യൻ സ്കൂൾ), ഡോ. അശ്വിൻ (ബദർ അൽ സമ), ഷാദ് (അൽ ആംറി), മുസ്തഫ (ഖൈറാത് അൽ ജുനൂബ്) തുടങ്ങിയവർ സംബന്ധിച്ചു. സുഹാന സ്വാഗതവും അയ്യൂബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.