Posted On
date_range Updated On
date_range സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി
സലാല/ഇരിട്ടി: സലാലയിൽ വ്യാപാരിയായിരുന്ന കണ്ണൂർ ഉളിയിൽ നരയൻപാറ സ്വദേശി പൂവനാണ്ടി നൗഷാദ് (50) നാട്ടിൽ നിര്യാതനായി. ഹോൾസെയിൽ വ്യാപാരിയായ നൗഷാദ് കഴിഞ്ഞ 25 വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: സഫീറ. അഞ്ച് മക്കളുണ്ട്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഉളിയിൽ പഴയ ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ. അസുഖബാധിതനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. പ്രാദേശിക കൂട്ടായ്മയായ ഉളിയിൽ വെൽഫയർ അസോസിയേഷനിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.