ഹൃദയാഘാതം; കണ്ണൂർ സ്വദേശി സുഹാറിൽ നിര്യാതനായി

സുഹാർ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി. സുഹാറിൽ 35 വർഷമായി ബിസിനസ് രംഗത്തുള്ള അലുമിനിയം ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദൻ (60) ആണ് മരിച്ചത്.

സുഹാർ മേഖലയിൽ നാടക, സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കരുണ സുഹാർ, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ സാംസ്‌കാരിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ഒമാനി സ്കൂളിൽ അധ്യാപികയായ ശർമ്മിളയാണ് ഭാര്യ. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ഹർഷ,

ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിയായ അക്ഷയ് എന്നിവർ മക്കളാണ്. കണ്ണൂർ ചാലയിൽ ആണ് തറവാട്. പിന്നീട് താമസം മാവിലായിലേക്ക് മാറി. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - Kannur native passes away in Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT