സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാളവിഭാഗം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച് ചു. ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന പരിപാടിയിൽ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് െകമാൽപാഷ മുഖ്യാതിഥിയായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ വാരിക്കോരി നൽകി ജനങ്ങളെ പറ്റിക്കുന്ന നിലപാടാണ് രാഷ്ട്രീയപാർട്ടികളും നേതാക്കന്മാരും അനുവർത്തിക്കുന്നതെന്നും ഇതിൽ മാറ്റം വരണമെന്നും ജ. െകമാൽപാഷ പറഞ്ഞു. മഹാത്മാഗാന്ധി വിഭാവന ചെയ്ത മാനവസേവനത്തിൽ ഊന്നിയ രാഷ്ട്രീയപ്രവർത്തനമാണ് നടപ്പാക്കേണ്ടത്. സാഹോദര്യം കൊണ്ട് മതങ്ങളും ജാതികളും തീർത്ത അതിർവരമ്പുകളെ മറികടക്കണമെന്നും അദ്ദേഹം ഉണർത്തി. കേരളം നിലനിൽക്കുന്നത് പ്രവാസികൾ കെട്ടിപ്പടുത്ത സാമ്പത്തിക അടിത്തറയിലാണ്. പ്രവാസികളുടെ മടങ്ങിപ്പോക്ക് കേരളത്തിൽ ഗുരുതര പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും കെമാൽപാഷ പറഞ്ഞു.
മലയാളം വിഭാഗം കൺവീനർ ആർ.എം ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ് ആശംസകളർപ്പിച്ചു. രക്ഷാധികാരികളായ കെ. സനാതനൻ, യു.പി. ശശീന്ദ്രൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു. മലയാള വിഭാഗം കോകൺവീനർ വഹീദ് ചേന്ദമംഗലൂർ സ്വാഗതവും ലേഡി കോഒാഡിനേറ്റർ ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു. സിനിമ-ടിവി താരങ്ങളായ ദേവി ചന്ദന, ബൈജു ജോസ്, അബീഷ് എന്നിവർ അവതരിപ്പിച്ച ഹാസ്യ നൃത്ത കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റു വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.