മസ്കത്ത്: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി മസ്കത്ത് നടത്തിയ ഫ്രീഡം ടോക് ഇന്റർനാഷനൽ ഗാന്ധിയൻ ഫൗണ്ടേഷൻ ചെയർമാൻ എൻ.ഒ. ഉമ്മൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ രാജ്യങ്ങളിൽ ‘രംഗ് എ ആസാദി’ എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ നടത്തിവരുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് ഫ്രീഡം ടോക് സംഘടിപ്പിച്ചത്. രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷണൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. റഷാദ് ചാലിൽ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഹൈൽ ഡിവിഷൻ സെക്രട്ടറി മുഹ്സിൻ സഖാഫി വർത്തമാന ഇന്ത്യയും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ സംസാരിച്ചു.
മസ്കത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ പരിപാടിയിൽ പങ്കാളികളായി. രിസാല സ്റ്റഡി സർക്കിൾ സോൺ ഭാരവാഹികളായ കബീർ പുഴക്കര സ്വാഗതവും അസ്റുദ്ദീൻ ദാർസൈറ്റ് നന്ദിയും പറഞ്ഞു.മതമുള്ളവരുടെയും മതമില്ലാത്തവരുടെയും നിറമുള്ളവരുടെയും നിറമില്ലാത്തവരടെയും രാഷ്ട്രീയ ബോധമുള്ളവരുടെയും അരാഷ്ട്രീയമായി വളരുന്നവരുടെയും എല്ലാവരുടെയുംകൂടി ആണ് ഇന്ത്യ എന്ന് ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.