കലാകൈരളി ഇബ്രി ടൗൺ ആൻഡ് സെന്റർ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ്
ഇബ്രി: കലാകൈരളി ഇബ്രി ടൗൺ ആൻഡ് സെന്റർ കമ്മിറ്റി ആഭിമുഖ്യത്തിൽ നോർക്ക ഹെല്പ് ലൈൻ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീകുമാർ, ഷമീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നൂറോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് ഉച്ചക്ക് ആരംഭിച്ച് രാത്രി വരെ നീണ്ടു. ക്യാമ്പിൽ പങ്കെടുത്ത പ്രവാസികൾക്ക് കേരള സർക്കാറിന്റെ നോർക്ക ഐഡി രജിസ്ട്രേഷൻ ഓൺലൈനായി ചെയ്തു നൽകി.
കൂടാതെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീമിൽ അംഗത്വം എടുക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. രജിസ്ട്രേഷൻ നടപടികൾക്ക് ദീപു, അനീഷ്, ഗോപക്, കൃഷ്ണേന്ദു, അൻസില, ശില്പ എന്നിവർ നേതൃത്വം വഹിച്ചു. ശ്യാം ലാൽ, ജെറിൻ, സന്തോഷ് കല്ലിശ്ശേരി, ദിനേഷ് കുമാർ, സന്തോഷ് കടത്തൂർ, മനോജ് പണിക്കർ, ഷിബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.