കൈ​ര​ളി നി​സ്​​വ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

കൈ​ര​ളി നി​സ്​​വ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

നി​സ്​​വ: കൈ​ര​ളി നി​സ്​​വ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ രീ​തി​യി​ൽ മ​സൂ​ൺ ഹാ​ളി​ൽ ന​ട​ന്നു. കൈ​ര​ളി സെ​ക്ര​ട്ട​റി ര​ജു മ​ര​ക്കാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി വ​കു​പ്പ് ഡ​യ​റ​ക്ട​റും കൂ​ടി​യാ​യ വി​ൽ‌​സ​ൺ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

കൈ​ര​ളി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന, പാ​യ​സ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ഷാ​ന​വാ​സി​നെ കൈ​ര​ളി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 2000ൽ ​അ​ധി​കം പേ​ർ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. നി​സ്​​വ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ഗാ​ന​മേ​ള, ഒ​പ്പ​ന, ഓ​ണ​പ്പാ​ട്ട് തു​ട​ങ്ങിയ ക​ലാ​പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​യി. സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ ഷെ​റീ​ഫ് സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kairali Niswa Conducted Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.