തൊഴിൽ, താമസ നിയമലംഘനം; മസ്‌കത്തിൽ 108 പേർ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ, വിദേശി താമസ നിയമങ്ങൾ ലംഘിച്ചതിനും പൊതുമര്യാദകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും മസ്‌കത്ത് ഗവർണറേറ്റിൽ 108 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണ് അറസ്റ്റിലായത്.അറസ്റ്റിലായവരിൽ 24 പുരുഷന്മാരും 84 സ്ത്രീകളുമുണ്ടെന്ന് ആർ.ഒ.പി അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡും സ്പെഷൽ ടാസ്ക് പൊലീസ് കമാൻഡും സംയുക്തമായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവർക്കെതിരായ തുടർ നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.

Tags:    
News Summary - Labor and residency law violations: 108 arrested in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.