സലാല: ബദർ അൽ സമ ആശുപത്രിയുടെ സഹകരണത്തോടെ കൈരളി സലാല, ഔഖത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ത്യക്കാരെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ് നിവാസികളും ക്യാമ്പിൽ പങ്കെടുത്തു. വിദഗ്ധ ചികിത്സ വേണ്ടവർക്ക് ബദർ അൽ സമാ ആശുപത്രിയിൽ ഒരാഴ്ചത്തെ സൗജന്യ സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാകും. ക്യാമ്പിന് ഡോ. പത്മകുമാർ, ഡോ. നിരാഹുൽ ശിവാനന്ദൻ, അസി. മാനേജർ ജെയ്മസ്, കൈരളി പ്രസിഡൻറ് കെ.എ. റഹിം, ആക്ടിങ് സെക്രട്ടറി സിജോയ്, ഗംഗാധരൻ, യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.