മസ്കത്ത്: ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരം നൽകുന്നു. സി.പി.എയിലെ തെരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പോലീസ് അധികാരം നൽകിയുള്ള മന്ത്രിതല തീരുമാനം (2025/38) നീതിന്യായ-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽസൈദി പുറപ്പെടുവിച്ചു. പുതിയ തീരുമാന പ്രകാരം വിപണി നിയമലംഘകർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കാൻ 52 സി.പി.എ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടാകും.
ഉപഭോക്തൃ അവകാശങ്ങൾ വർധിപ്പിക്കുന്നതിനും വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.