യൂസുഫ്​ ബിൻ അലവി

യൂസുഫ്​ ബിൻ അലവിയെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു

മസ്​കത്ത്​: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ്​ ബിൻ അലവിയെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്​കെനാസി, ഫലസ്​തീൻ ഭരണ നേതൃത്വമായ ഫതഹ്​ സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ മേജർ ജനറൽ ജിബ്രീൽ റജൗബ്​ എന്നിവർ ടെലിഫോണിൽ ബന്ധപ്പെട്ടതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി യൂസുഫ്​ ബിൻ അലവി മേഖലയിലെ ഏറ്റവും പുതിയ സ്​ഥിതി വിശേഷങ്ങൾ ചർച്ച ചെയ്​തു. പശ്​ചിമേഷ്യയിൽ സമഗ്രവും എന്നും നിലനിൽക്കുന്നതുമായ സമാധാനാന്തരീക്ഷം പുലരണമെന്ന ഒമാ​െൻറ നിലപാട്​ അദ്ദേഹം ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി പങ്കുവെച്ചു. കിഴക്കൻ ജറുസലേം തലസ്​ഥാനമായി സ്വതന്ത്ര രാഷ്​ട്രം സ്​ഥാപിക്കണമെന്ന ഫലസ്​തീനികളുടെ ന്യായാനുസൃതമായ ആവശ്യം പൂർത്തീകരിക്കുന്നതിനായി സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും അറബ്​ രാഷ്​ട്രങ്ങളുടെ നിലപാടും ഇതുതന്നെയാണെന്നും യൂസുഫ്​ ബിൻ അലവി അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മേജർ ജനറൽ റജൗബ്​ അറബ്​ പ്രശ്​നങ്ങളോട്​, പ്രത്യേകിച്ച്​ ഫലസ്​തീൻ പ്രശ്​നത്തോട്​ ഒമാൻ പുലർത്തുന്ന സംതുലിതവും വിവേകപൂർവമായ നയങ്ങളോട്​ അഭിനന്ദനവും ആശ്വാസവും അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്​ചിമേഷ്യയിൽ സമഗ്രവും എന്നും നിലനിൽക്കുന്നതുമായ സമാധാനം പുനസ്​ഥാപിക്കുന്നതിനായി ഒമാൻ പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും നടത്തിവരുന്ന പരിശ്രമങ്ങൾ യൂസുഫ്​ ബിൻ അലവി അദ്ദേഹത്തിന്​ വിശദീകരിച്ച്​ നൽകുകയും ചെയ്​തു. കഴിഞ്ഞ ദിവസം ഇസ്രായേലുമായി സഹകരണത്തിലേർപ്പെടാനുള്ള യു.എ.ഇ തീരുമാനത്തിന്​ ഒമാൻ പിന്തുണ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.