മസ്കത്ത്: ഫലസ്തീൻ അഭയാർഥികൾക്കായി യു.എൻ. റിലീഫ് ആൻഡ് വർക്സ് ഏജൻസി നടത്തുന്ന അൽ ഫഖൂറ സ്കൂളിനെ ലക്ഷ്യമിട്ട് നടത്തിയ കൂട്ടക്കൊല ഉൾപ്പെടെ, ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന അന്യായമായ സൈനിക ആക്രമണങ്ങളെ ഒമാൻ അപലപിച്ചു.ഫഖൂറ സ്കൂളിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഗസ്സ മുനമ്പിൽനിന്ന് പലായനം ചെയ്ത നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും, എല്ലാ നിയമങ്ങളും ലംഘിച്ച് അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെ ഫലസ്തീൻ ജനത നടത്തുന്ന ശക്തമായ പോരാട്ടത്തെ വിലമതിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണവും സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങളും തടയുന്നതിന് പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. യു.എൻ ചാർട്ടറുകളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ പ്രവൃത്തിയെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.