മസ്കത്ത്: ‘അയണ്മാന് 70.3’ ട്രയാത്ത് ലണ് വെള്ളി, ശനി ദിവസങ്ങളിലായി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. 1.9 കി.മീ നീന്തല്‍, 90 കി.മീ സൈക്ലിംഗ്, 21.1 കി.മീ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ശാത്തി അല്‍ ഖുറമില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ നിരവധിപേര്‍ സംബന്ധിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം അത്ലറ്റുകള് മേളയുടെ ഭാഗമാകും. അയണ്‍ കിഡ്സ് മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സാമൂഹിക ഇടപെടല്‍ വളര്‍ത്തുന്നതിനും ഈ പരിപാടികള്‍ ലക്ഷ്യമിടുന്നു.
അയണ്മാന് റേസ് വില്ലേജും എക്സ്പോയും ഇത്തവണത്തെ പ്രത്യേകതകളാണ്. സൈക്ലിങ്, ഓട്ട മത്സരങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.