ഡോ. മസ്ഊദ് പെശസ്കിയാൻ
മസ്കത്ത്: ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെശസ്കിയാൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിൽ എത്തുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെ പിന്തുണക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം സഹായകമാകും.
രണ്ടു സൗഹൃദ രാജ്യങ്ങളുടെയും താൽപര്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും നിറവേറ്റുന്നതിനുമായി പരസ്പര താൽപര്യമുള്ള നിരവധി മേഖലകളിൽ ചർച്ച നടക്കും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പൊതുവായ ആശങ്കയുള്ള വിഷയങ്ങളും വിശകലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.