മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഇൻസ്റ്റൻറ് ക്യാഷുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്രിക്കറ്റ് ക്വിസ് മത്സരം തുടങ്ങി. ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ ഫേസ്ബുക്ക് പേജിലാണ് മത്സരം. പേജിൽ നൽകിയിട്ടുള്ള പോസ്റ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മത്സരത്തിൽ പെങ്കടുക്കാം.
ദിനേനയുള്ള ഒരു ചോദ്യത്തിന് ശരിയുത്തരം നൽകുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാൾക്ക് ആകർഷകമായ സമ്മാനം നൽകും. ഒമാനിൽ താമസിക്കുന്ന എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 99838325 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഒക്ടോബർ 31ന് മത്സരം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.