ഇൻതിസാർ അൽസീസിയും അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും മസ്കത്ത്
റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന ഈജിപ്ത് പ്രസിഡന്റിന്റെ ഭാര്യ ഇൻതിസാർ അൽസീസി സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയുമായി റോയൽ ഓപറ ഹൗസ് മസ്കത്ത് സന്ദർശിച്ചു. ഒമാനി വാസ്തുവിദ്യ പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച റോയൽ ഓപറ ഹൗസ് ഇരുവരും വീക്ഷിച്ചു. സംഗീതത്തിലൂടെ ലോക ജനതയുമായി ആശയവിനിമയം നടത്താൻ ലക്ഷ്യമിടുന്ന ഹൗസിന്റെ പരിപാടികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും അവർക്ക് വിശദീകരിച്ചു.
ഹൗസ് ഓഫ് മ്യൂസിക്കൽ ആർട്സ് സന്ദർശിച്ച ഇരുവരും ‘ഒമാൻ ആൻഡ് ദി വേൾ’ എന്ന മ്യൂസിക്കൽ ആർട്സ് പ്രദർശനം കണ്ടു. വിവിധ കലാരൂപങ്ങൾ, സംഗീതോപകരണങ്ങൾ, ഓപറകളിൽ പങ്കെടുക്കുന്നവരുടെ വേഷവിധാനങ്ങൾ, അപൂർവ പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും അടങ്ങുന്ന സംഗീത ലൈബ്രറി എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.