മസ്കത്ത്: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രത നിർദേശവുമായി മസ്കത്തിലെ ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രതയോടെ കഴിയണമെന്നും എംബസി അറിയിച്ചു. ഒമാൻ സർക്കാറും ഇന്ത്യൻ എംബസിയും പുപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും സുരക്ഷാ മാർഗ നിർദേശങ്ങളും ശ്രദ്ധിക്കാൻ പ്രവാസികളെ എംബസി ഉണർത്തി.
സംശയങ്ങൾക്ക് cw.muscat@mea.gov.in, cons.muscat@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +968 98282270, ടോഫ്രീ നമ്പറായ 8007 1234 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.