Posted On
date_range Updated On
date_range ഒമാനി ചിത്രത്തിന് രാജ്യാന്തര പുരസ്കാരം
മസ്കത്ത്: മോസ്കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഒമാനി ചിത്രത്തിന് പുരസ്കാരം. ബഹ്ല സൂക്കിനെ കുറിച്ചുള്ള 'ദി ലാസ്റ്റ് റിമയ്നിങ്' ആണ് മികച്ച ഡോക്യുമെൻററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയത്.
അലി അല് ബിമാനി സംവിധാനം ചെയ്ത ചിത്രം നവംബര് സെഷനിലെ മോസ്കോ ഷോര്ട്ട് ഫെസ്റ്റിവലിലാണ് വിജയം നേടിയത്. ബഹ്ല സൂഖിലെ കച്ചവടത്തെയും കരകൗശലങ്ങളെയുംകുറിച്ച് പരാമര്ശിക്കുന്ന ചിത്രം ഒമാെൻറ സൂഖ് പൈതൃകങ്ങളുടെ മികച്ച കാഴ്ചാനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.