ഡയറക്‌ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ചെറിയ പെരുന്നാൾ: കടകളിൽ പരിശോധന
മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതർ വിപണികളിൽ പരിശോധന കർശനമാക്കി. ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നീ വിപണികളിൽ കഴിഞ്ഞദിവസം ഡയറക്‌ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തി. റമദാനിന് മുന്നോടിയായും അധികൃതർ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.