Posted On
date_range Updated On
date_range മസ്‌കത്ത് തുറമുഖത്ത് ത്രിവർണശോഭ; ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഐ.എൻ.എസ് ഇംഫാൽ
മസ്‌കത്ത്: മസ്‌കത്ത് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ഇംഫാൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും സമുദ്ര സഹകരണത്തിന്റെയും ശക്തമായ ബന്ധം അടയാളപ്പെടുത്തുന്നതായിരുന്നു ആഘോഷം. ഐഎൻഎസ് ഇംഫാലിൽ ഇന്ത്യൻ പതാക ഉയർത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഐഎൻഎസ് ഇംഫാൽ സന്ദർശിക്കുകയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കപ്പലിലെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും യുദ്ധക്കപ്പലിലെ ജീവനക്കാർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഐഎൻഎസ് ഇംഫാലിന്റെ ഒമാനിലെ സാന്നിധ്യം ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സമുദ്ര സഹകരണത്തിന്റെയും പ്രതിഫലനമാണെന്ന് ഇന്ത്യൻ എംബസി വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.