മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന്

ലയണ്‍സ് ക്ലബ് ഭാരവാഹി സ്ഥാനാരോഹണവും നേതൃപരിശീലന ക്ലാസും

മസ്‌കത്ത്: സുൽത്താനേറ്റിലെ ആദ്യ ലയണ്‍സ് ക്ലബ്ബായ മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും സര്‍വിസ് പ്രോജക്ട് ഉദ്ഘാടനവും റൂവി ഷാറാട്ടണ്‍ ഹോട്ടലില്‍ നടന്നു. പരിപാടികളുടെ ഭാഗമായി 'ഡിഫീറ്റ് ദ ഡെഡ് എന്‍ഡ്‌സ്' എന്ന പേരില്‍ ഒമാനിലെ ചെറുപ്പക്കാരായ ബിസിനസ് സംരംഭകര്‍ക്കായി മാനവ വിഭവശേഷി വികസന ട്രെയ്‌നറും മോട്ടിവേഷനല്‍ സ്പീക്കറുമായ ജെ.സി.ഐ ട്രെയ്നര്‍ അഡ്വ. വാമന്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് നടന്നു. വൈകീട്ട് നടന്ന മറ്റു ചടങ്ങുകളില്‍ ക്ലബ് ജില്ല ഗവര്‍ണര്‍ എം.ജെ.എഫ് ലയണ്‍ സണ്ണി വി. സക്കറിയ, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഗ്ലോബല്‍ ആക്ഷന്‍ ലീഡര്‍ എം.ജെ.എഫ് ലയണ്‍ അഡ്വ. വാമന്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

ക്ലബിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിശകലനവും ക്ലബ് ഒമാനിലും ഇന്ത്യയിലുമായി നടത്തിയിട്ടുള്ള വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും മുന്‍ പ്രസിഡന്റ് ലയണ്‍ തോമസ് നടത്തി. പുതിയ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് എം.ജെ.എഫ് ലയണ്‍ ജയശങ്കര്‍, സെക്രട്ടറി ലയണ്‍ ശശികുമാര്‍, ട്രഷറര്‍ ലയണ്‍ അനീഷ് സി. വിജയ്, അഡ്മിന്‍ എം.ജെ.എഫ് ലയണ്‍ അനൂപ് സത്യന്‍, ക്ലബ് ഡയറക്ടര്‍മാരായ എം.ജെ.എഫ് ലയണ്‍ റെജി കെ. തോമസ്, എം.ജെ.എഫ് ലയണ്‍ തോമസ് എന്നിവരുടെയും മറ്റ് അധികാരികളുടെയും സ്ഥാനാരോഹണം അഡ്വ. വാമന്‍കുമാര്‍ നടത്തി. അംഗത്വ വിതരണവും അനുബന്ധ ചടങ്ങുകളും ഡിസ്ട്രിക്ട് 318 ബി ഗവര്‍ണര്‍ എം.ജെ.എഫ് ലയണ്‍ ഡോ. സണ്ണി വി. സക്കറിയയുടെ മേല്‍നോട്ടത്തില്‍ നടന്നു.

ഈ വര്‍ഷം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സര്‍വിസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു. മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ഒമാന്‍ ജില്ല അധികാരിയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവന ക്ലബ് പ്രസിഡന്റ് ജയശങ്കര്‍ ജില്ല ഗവര്‍ണര്‍ക്ക് കൈമാറി. ഗെസ്റ്റ് ഓഫ് ഹോണര്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. സണ്ണി വി. സക്കറിയ, അഡ്വ. വാമന്‍കുമാര്‍ എന്നിവര്‍ക്ക് ക്ലബ് ട്രഷറര്‍ ലയണ്‍ അനീഷ്, അഡ്മിനിസ്‌ട്രേറ്റര്‍ ലയണ്‍ അനൂപ് എന്നിവര്‍ മെമന്റോ നല്‍കി ആദരിച്ചു. കണ്‍വീനര്‍ അജി കുമാറിനെയും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മറ്റു വ്യക്തികളെയും പ്രസിഡന്റ് ആദരിച്ചു. ക്ലബ് പ്രസിഡന്റ് ജയശങ്കര്‍, ക്ലബ് ഡയറക്ടര്‍മാരായ റജി കെ. തോമസ്, ജോണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ശശികുമാര്‍ നന്ദി പറഞ്ഞു.

Tags:    
News Summary - Induction of Lions Club office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.