മസ്കത്ത്: ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം സർക്കാർ മേഖലയിൽ 72 ശതമാനവും സ്വകാര്യ മേഖലയിൽ 10 ശതമാനവുമാണ് സ്വദേശിവത്കരണ നിരക്ക്. മൊത്തം ആരോഗ്യ ജീവനക്കാരുടെ 68 ശതമാനവും സർക്കാർ മേഖലയിലാണ്.മൊത്തം ഡോക്ടർമാരുടെ 27 ശതമാനവും ഡെൻറിസ്റ്റുകളുടെ 75 ശതമാനവും ഫാർമസിസ്റ്റുകളുടെ 68 ശതമാനവും സ്വകാര്യ മേഖലയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
എം.ഒ.എച്ച്, എം.ഒ.എച്ച് ഇതര വിഭാഗങ്ങളിലായാണ് ഒമാനിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ ഉള്ളത്. ദിവാൻ ഒാഫ് റോയൽ കോർട്ടിന് കീഴിലുള്ള മെഡിക്കൽ സേവനങ്ങൾ, റോയൽ ഒമാൻ പൊലീസ്, സുൽത്താൻ ഖാബൂസ് സർവകലാശാല, പി.ഡി.ഒ തുടങ്ങിയവയാണ് എം.ഒ.എച്ച് ഇതര വിഭാഗത്തിൽ ഉൾപ്പെടുന്നത്. സർക്കാർ മേഖലയിലെ 72 ശതമാനം സ്വദേശി ജീവനക്കാരിൽ 97 ശതമാനവും ഹെൽത്ത് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
ഡോക്ടർ, ഡെൻറിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളുടെ സ്വദേശിവത്കരണം 2018ൽ 57 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 59 ശതമാനമായി മാറി.ജനസംഖ്യാനുപാതികമായുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വർധനവ് ദൃശ്യമാണ്.1990ൽ ജനസംഖ്യയുടെ പതിനായിരം പേർക്ക് ഒമ്പത് ഡോക്ടർമാരും 26 നഴ്സുമാരും ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം 21 ഡോക്ടർമാരും 44 നഴ്സുമാരും എന്ന നിലയിലേക്ക് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.