ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണം 79 ശതമാനത്തിലെത്തി

മസ്​കത്ത്​: ഇൻഷുറൻസ്​ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ്​ ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണമെന്ന്​ ഒമാൻ ടെലിവിഷ​െൻറ റിപ്പോർട്ട്​ പറയുന്നു. സീനിയർതല തസ്​തികകളിൽ 52 ശതമാനമാണ്​ സ്വദേശിവത്​കരണം. മിഡ്​ലെവൽ മാനേജ്​മെൻറ്​, ടെക്​നിക്കൽ തസ്​തികകളിൽ സ്വദേശിവത്​കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്​തികകളിലാക​ട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2018ലാണ്​ കാപിറ്റൽ മാർക്കറ്റ്​ അതോറിറ്റിയും തൊഴിൽമന്ത്രാലയവും ചേർന്ന്​ ഇൻഷുറൻസ്​ മേഖലയിലെ സ്വദേശിവത്​കരണത്തിന്​ 'തംകീൻ' എന്ന പദ്ധതിക്ക്​ തുടക്കമിട്ടത്​. വലിയ അളവിൽ മലയാളികൾ ജോലിചെയ്​തിരുന്ന മേഖലയാണ്​ ഇൻഷുറൻസ്​ രംഗം. സ്വദേശിവത്​കരണ ഫലമായി നിരവധി മലയാളികളാണ്​ നാടുകളിലേക്ക്​ മടങ്ങിയത്​. 

Tags:    
News Summary - Indigenization in the insurance sector reached 79 per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.