ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച സമൂഹ നോമ്പു തുറയില്‍ ആയിരത്തോളം പേര് പങ്കെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഇര്‍ഷാദ് അഹ്മദ് (തൊഴില്‍ ആൻഡ് സാമൂഹിക ക്ഷേമം) പങ്കെടുത്തു.
സെക്കൻഡ് സെക്രട്ടറി പരമാനന്ദ് സിന്‍ഹ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ അഡ്മിനിസ്ട്രേഷന് സെക്രട്ടറി ഷക്കീല്‍ കോമത്ത്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി സുഹൈല്‍ ഖാന്, വിവിധ സംഘടന പ്രതിനിധികള്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും പെട്ടവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.