അൽ ദല്ല ഗ്രൂപ്പ് സലാലയിൽ സംഘടിപ്പിച്ച ​ഇഫ്താർ സംഗമം

സലാലയിൽ അൽ ദല്ല ഗ്രൂപ്പിന്റെ ഗ്രാൻഡ് ഇഫ്താർ

സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പ് സലാലയിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ്‌ അക്കാദമി മൈതാനിയിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.

ചെയർമാൻ കബീർ കണമല, അലി ഈസ അലി അൽ മർദൂഫ്, ഡയറക്ടർ ഷഹീർ കണമല എന്നിവർ നേത്യത്വം നൽകി. അൽ ദല്ല ഗ്രൂപ്പ്‌ മുൻ വർഷങ്ങളിലും ഇഫ്‌താറുകൾ സംഘടിപ്പിച്ചിരുന്നു. ഡോ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, കെ. ഷൗക്കത്തലി, റസൽ മുഹമ്മദ്, ഡോ. നിഷ്താർ, ഡോ. ഷാജി പി. ശ്രീധർ, കെ.എ. റഹീം, അബ്ദുല്ല മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - Al Dalla Group's Grand Iftar in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.